മിന്നലാക്രമണം നടന്നിട്ടില്ല, അത് ഇന്ത്യയുടെ ഭാവന: പാക്ക‌ിസ്ഥാൻ

Surgical-Strike.
SHARE

ഇസ്‌ലാമാബാദ് ∙ അതിർത്തി കടന്ന്  മിന്നലാക്രമണം നടത്തിയെന്നത് ഇന്ത്യയുടെ ഭാവനയാണെന്നും അങ്ങനെയൊന്ന് ഉണ്ടായിട്ടേയില്ലെന്നും പാക്ക‌ിസ്ഥാൻ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ.

ഒരു ആക്രമണം കൊണ്ടൊന്നും പാക്കിസ്ഥാനെ നേരെയാക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉഭയകക്ഷി ചർച്ചകളോട് ഇന്ത്യയാണ് മുഖം തിരിച്ചുനിൽക്കുന്നതെന്നും പാക്കിസ്ഥാൻ കുറ്റപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA