മോദി ഒളിച്ചോടിയെന്ന് രാഹുൽ; വനിതാമന്ത്രിയെ അധിക്ഷേപിക്കുന്നു: മോദി

narendra-modi-rahul-gandhi
SHARE

ന്യൂഡൽഹി∙ റഫാൽ വിഷയത്തിൽ ‌പാർലമെന്റിൽ സ്വയം പ്രതിരോധിക്കാൻ കഴിയാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ മന്ത്രിയെ അതിനു നിയോഗിച്ചതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. 56 ഇഞ്ചിന്റെ നെഞ്ചളവുള്ള മോദി പാർലമെന്റിലെ റഫാൽ ചർച്ചയിൽ നിന്ന് ഒളിച്ചോടി. രണ്ടര മണിക്കൂർ പ്രസംഗിച്ച പ്രതിരോധ മന്ത്രി നിർമല സീതാരാമനും മോദിയെ രക്ഷിക്കാനായില്ല. നിസ്സാര ചോദ്യങ്ങൾക്കു പോലും അവർ മറുപടി നൽകിയില്ല – ജയ്പുരിലെ കർഷക റാലിയിൽ രാഹുൽ കുറ്റപ്പെടുത്തി.

രാഹുൽ പ്രസംഗിച്ചു മണിക്കൂറുകൾക്കുള്ളിൽ ആഗ്രയിൽ നടന്ന റാലിയിൽ പങ്കെടുത്ത മോദി, നിർമല സീതാരാമനെ ലക്ഷ്യമിട്ടുള്ള പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ചു. പാർലമെന്റിൽ വസ്തുതകൾ നിരത്തിയ വനിതാ മന്ത്രിയെ പ്രതിപക്ഷ നേതാക്കൾ അവഹേളിക്കുകയാണ്. രാജ്യത്തെ മുഴുവൻ വനിതകൾക്കുമെതിരായ അവഹേളനമാണിത്. നിരുത്തരവാദികളായ പ്രതിപക്ഷ നേതാക്കൾ അതിനു വലിയ വില നൽകേണ്ടി വരും – മോദി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA