സുപ്രീം കോടതിയിലേക്ക് 2 ജഡ്ജിമാരെ കൂടി നിയമിക്കാൻ ശുപാർശ

Supreme-Court-of-India
SHARE

ന്യൂഡൽഹി ∙ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയെയും ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും സുപ്രീം കോടതിയിൽ ജഡ്ജിമാരാക്കുന്നതിനു ശുപാർശ ചെയ്യാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ കൊളീജിയം തീരുമാനിച്ചു.

തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധകൃഷ്ണനെ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസായും കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ഡി.എസ്. നായിഡുവിനെ ബോംെബ ഹൈക്കോടതിയിലേക്കും ജാർഖണ്ഡ് ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രമത് പട്നായിക്കിനെ ഒറീസ ഹൈക്കോടതിയിലേക്കും മാറ്റാനും ശുപാർശയുണ്ട്.

31 ജഡ്ജിമാരെന്നതാണ് സുപ്രീം കോടതിയുടെ അനുവദനീയ അംഗബലം. നിലവിൽ 5 ഒഴിവുകളുണ്ട്. ജസ്റ്റിസ് മഹേശ്വരിയും ജസ്റ്റിസ് ഖന്നയും സുപ്രീം കോടതിയിൽ നിയമിക്കപ്പെടുന്നതിന് എല്ലാത്തരത്തിലും മറ്റു ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയും ജസ്റ്റിസുമാരെയുംകാൾ അർഹരും യോഗ്യരുമാണെന്ന് കൊളീജിയം വിലയിരുത്തി. നിലവിൽ ഡൽഹി ഹൈക്കോടതിയിലെ മൂന്നാം ജഡ്ജിയാണ് ജസ്റ്റിസ് ഖന്ന. അഖിലേന്ത്യാ സീനിയോറിറ്റിയിൽ ജസ്റ്റിസ് മഹേശ്വരി 21ാമതാണ്, ജസ്റ്റിസ് ഖന്ന 33ാമതും. ജഡ്ജിമാരായ എ.കെ. സിക്രി, എസ്.എ. ബോബ്ഡെ, എൻ.വി. രമണ, അരുൺ മിശ്ര എന്നിവരുമുൾപ്പെട്ട കൊളീജിയമാണ് പേരുകൾ തീരുമാനിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA