നളിനി ചിദംബരത്തിന് ഇടക്കാല മുൻകൂർ ജാമ്യം

nalini-chidambaram
SHARE

ചെന്നൈ∙ ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുൻ കേന്ദ്ര മന്ത്രി പി.ചിദംബരത്തിന്റെ ഭാര്യ നളിനിക്കു മദ്രാസ് ഹൈക്കോടതി നാലാഴ്ചത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഇതിനകം കോടതിയിൽ ജാമ്യത്തുക കെട്ടിവയ്ക്കണം. അതിനു ശേഷം റഗുലർ മുൻകൂർ ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ശാരദ ഗ്രൂപ്പ് ഓഫ് കമ്പനീസിൽ നിന്നു 1.4 കോടി രൂപ നളിനി വാങ്ങിയെന്നു കാണിച്ച് സിബിഐ കഴിഞ്ഞ ദിവസം കൊൽക്കത്ത കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. തുടർന്ന് അറസ്റ്റ് ഒഴിവാക്കാനാണു നളിനി ഹൈക്കോടതിയെ സമീപിച്ചത്.ചിദംബരം  കുടുംബത്തിനെതിരെ കേസെടുക്കാൻ നാലു വർഷമായി കേന്ദ്ര സർക്കാർ ദേശീയ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നു നളിനി ജാമ്യ ഹർജിയിൽ ആരോപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA