കോൺഗ്രസിന്റെ ഓപ്പറേഷൻ ‘സേവ് കർണാടക’; പ്രയോഗിച്ചത് അനുനയം മുതൽ ഭീഷണി വരെ

Congress-flag-8
SHARE

ന്യൂഡൽഹി ∙ കർണാടകയിൽ ഭരണം അട്ടിമറിക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷൻ താമര’യെ ചെറുക്കാൻ കോൺഗ്രസ് നടത്തിയത് ‘ഓപ്പറേഷൻ സേവ് കർണാടക’. ഏതു വിധേനയെയും സർക്കാരിനെ നിലനിർത്തുക എന്ന ഹൈക്കമാൻഡ് നിർദേശവുമായി കർണാടകയിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അണിയറ നീക്കങ്ങൾക്കു ചുക്കാൻ പിടിച്ചു. അനുനയം മുതൽ ചില സന്ദർഭങ്ങളിൽ ഭീഷണി വരെയുള്ള മാർഗങ്ങൾ കോൺഗ്രസ് പുറത്തെടുത്തു.

വേണുഗോപാലിനു പുറമേ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും മന്ത്രി ഡി.കെ. ശിവകുമാറും ബെംഗളൂരു, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾക്കു നേതൃത്വം നൽകി. മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെ ഡൽഹിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വിദേശത്തുള്ള പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി കാര്യങ്ങൾ‍ സസൂക്ഷ്മം നിരീക്ഷിച്ചു.

കഴിഞ്ഞ ദിവസങ്ങളിലെ കോൺഗ്രസ് നീക്കങ്ങൾ ഇങ്ങനെ:

∙ അട്ടിമറിയിലൂടെ ബിജെപി ഭരണം പിടിച്ചാൽ, സുപ്രീം കോടതിയിൽ നിയമപരമായി നേരിടാൻ മുതിർന്ന അഭിഭാഷകരെ ഡൽഹിയിൽ സജ്ജരാക്കി.

∙ ഫോണിലൂടെയും നേരിട്ടും എംഎൽഎമാരുമായി നിരന്തരം ബന്ധപ്പെട്ടു.

∙ ബിജെപി അനുകൂല നിലപാടെടുത്താൽ ഭാവി അവതാളത്തിലാകുമെന്നു മുന്നറിയിപ്പ്. ആടി നിൽക്കുന്ന എംഎൽഎമാരുടെ വീടുകൾ വളഞ്ഞു പ്രതിഷേധിക്കാൻ പ്രവർത്തകർക്കു നിർദേശം.

∙ കോൺഗ്രസിനെ കയ്യൊഴിഞ്ഞാൽ പിന്നീട് മൽസരിക്കാൻ നിയമപരമായി വിലക്ക് നേരിടേണ്ടി വന്നേക്കുമെന്നു കാട്ടി കൂറുമാറ്റ നിയമം സംബന്ധിച്ച് എംഎൽഎമാർക്കു ക്ലാസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA