പാക്ക് സ്നൈപ്പർ വെടി; ബിഎസ്എഫ് അസിസ്റ്റന്റ് കമൻഡാന്റിന് വീരമൃത്യു

vinay-prasad
SHARE

ജമ്മു ∙ കഠ്‌വ ജില്ലയിൽ രാജ്യാന്തര അതിർത്തിയോടു ചേർന്ന് പാക്കിസ്ഥാൻ അതിർത്തി സേന ഇന്നലെ രാവിലെ നടത്തിയ സ്നൈപ്പർ വെടിവയ്പിൽ ബിഎസ്എഫ് അസിസ്റ്റന്റ് കമൻഡാന്റ് വിനയ് പ്രസാദിന് വീരമൃത്യു. ഹിരാനഗർ– സാംബ സെക്ടറിൽ അതിർത്തിയിൽ റോന്ത് ചുറ്റവെയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രജൗറി ജില്ലയിലും പാക്ക് സേന ഷെല്ലാക്രമണവും വെടിവയ്പും നടത്തി. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. സുന്ദർബനി സെക്ടറിൽ രാവിലെ 10 മണിക്കായിരുന്നു ആക്രമണം. കെറി സെക്ടറിൽ ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ ഒരു സൈനികനു പരുക്കേറ്റിരുന്നു. വെള്ളിയാഴ്ച നൗഷേരയിൽ ആർമി പോർട്ടറും ലാം സബ്സെക്ടറിൽ സ്ഫോടനത്തിൽ മലയാളി മേജർ ശശിധരൻ നായരും മറ്റൊരു സൈനികനും വീരമൃത്യു വരിച്ചു. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ വെടിനിർത്തൽ കരാർ ലംഘനമാണ് 2018 ൽ പാക്കിസ്ഥാൻ നടത്തിയിട്ടുള്ളത്– 2936 തവണ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA