കുംഭമേള: രാഷ്ട്രപതി പ്രയാഗ്‌രാജില്‍

ramnath-kovind-yogi-kumbh-mela
SHARE

പ്രയാഗ്‌രാജ്, യുപി ∙ രാഷ്ട്രപതി റാംനാഥ് കോവിന്ദും ഭാര്യ സവിതയും കുംഭമേളയിൽ ഗംഗാപൂജയ്ക്കെത്തി. ഗംഗയും യമുനയും ഐതിഹ്യപ്രസിദ്ധമായ സരസ്വതിയും ഒന്നിക്കുന്ന ത്രിവേണിസംഗമത്തില്‍ അരമണിക്കൂറോളം ചെലവിട്ടശേഷമാണ് ഇരുവരും മടങ്ങിയത്.

ബംറൗലി വിമാനത്താവളത്തിൽ രാവിലെ 9.30 നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയ രാഷ്ട്രപതിയെ യുപി ഗവര്‍ണർ റാം നായിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉള്‍പ്പെടെ പ്രമുഖര്‍ സ്വീകരിച്ചു. സന്യാസിപ്രമുഖരുമായി കൂടിക്കാഴ്ചയ്ക്കു ശേഷം വൈകിട്ടു 4.30നു ഡല്‍ഹിക്കു മടങ്ങി.  കഴിഞ്ഞ വര്‍ഷവും രാഷ്ട്രപതി കുടുംബസമേതം എത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA