മാടുകളുമായി വന്ന ലോറി തടഞ്ഞു; പൊലീസുകാരനെ ഇടിച്ചുകൊന്നു

alappuzha-Road-Accident
SHARE

മുംബൈ ∙ വിദർഭയിലെ ചന്ദ്രാപുരിൽ കാളകളെ കയറ്റിവന്ന ട്രക്ക് തടഞ്ഞ പൊലീസ് കോൺസ്റ്റബിളിനെ ഡ്രൈവർ ഇടിച്ചുകൊന്നു. 

മദ്യക്കടത്തു തടയാൻ നിയോഗിച്ച സംഘത്തിൽപ്പെട്ട പ്രകാശ് മെശ്ര ആണ് കൊല്ലപ്പെട്ടത്. 12 കാളകളുമായി വന്ന ട്രക്കിൽ ഉണ്ടായിരുന്ന 2 പേരെ അറസ്റ്റ് ചെയ്തു. 2 പേർ ഓടി രക്ഷപ്പെട്ടു. ഗോവധ നിരോധനമുള്ള സംസ്ഥാനത്തു കാളകളെ കശാപ്പിനു കൊണ്ടു പോകുകയായിരുന്നോ എന്നു സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA