ആന്ധ്രയിൽ കോൺഗ്രസ് ഒറ്റയ്ക്ക്: ഉമ്മൻ ചാണ്ടി

oommen-chandy-on-corruption
SHARE

അമരാവതി ∙ ആന്ധ്രപ്രദേശിൽ നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഒറ്റയ്ക്കു മൽസരിക്കുമെന്നും തെലുഗുദേശം പാർട്ടി (ടിഡിപി) യുമായി സഖ്യമുണ്ടാകില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ‘ടിഡിപിയുമായി ദേശീയ തലത്തിലാണു സഖ്യമുണ്ടായിരുന്നത്. സംസ്ഥാനതലത്തിൽ അതു ബാധകമല്ല. 175 നിയമസഭാ സീറ്റിലും 25 ലോക്സഭാ സീറ്റിലും പാർട്ടി ഒറ്റയ്ക്കു മൽസരിക്കും’ – ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ 31 നു പിസിസി നേതൃയോഗം ചേരും. ഫെബ്രുവരിയിൽ 13 ജില്ലകളിലും യാത്രകൾ നടത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA