മോദിയും നിതീഷും വേദി പങ്കിടും; പതിറ്റാണ്ടിനു ശേഷം

modi-nitish
SHARE

പട്ന ∙ 10 വർഷത്തിനു ശേഷം നരേന്ദ്ര മോദിയും നിതീഷ് കുമാറും തിരഞ്ഞെടുപ്പു വേദിയിൽ വീണ്ടും കൈകോർക്കും. മാർച്ച് 3നു പട്നയിൽ സംഘടിപ്പിക്കുന്ന എൻഡിഎ റാലി ഇതിനു വേദിയാകും. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ ലുധിയാനയിലാണ് ഇരുവരും നേരത്തേ ഒരുമിച്ചെത്തിയത്.

2010 ൽ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ജനതാദളും (യു) സഖ്യത്തിലായിരുന്നെങ്കിലും ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെ പ്രചാരണത്തിനിറക്കാൻ പാടില്ലെന്ന നിതീഷിന്റെ വ്യവസ്ഥയ്ക്കു ബിജെപിക്കു വഴങ്ങേണ്ടി വന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ജനതാദൾ (യു) എൻഡിഎയിൽ ഇല്ലായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA