ജനറൽ ബിപിൻ റാവത്തിന് പരമ വിശിഷ്ട സേവാ മെഡൽ

bipin-rawat
SHARE

ന്യൂഡൽഹി ∙ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് പരമവിശിഷ്ട സേവാ മെഡൽ. ഭീകര വിരുദ്ധ പ്രവർത്തനങ്ങളിലും പാക്കിസ്ഥാൻ, ചൈന വെല്ലുവിളികൾ നേരിടുന്നതിലും കാട്ടിയ മികവിനാണു രാജ്യത്തിന്റെ ആദരം. നാളെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദിൽ നിന്ന് അദ്ദേഹം മെഡൽ ഏറ്റുവാങ്ങും.

കശ്മീരിൽ ഭീകരർക്കെതിരായ പോരാട്ടത്തിനു നേതൃത്വം നൽകിയ ലഫ്. ജനറൽ അനിൽ ഭട്ടിന് അതിവിശിഷ്ട സേവാ മെഡൽ ലഭിക്കും. കേരളത്തിലെ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ വ്യോമ, നാവിക സേനാംഗങ്ങളെയും ആദരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA