ജയയുടെ സ്വത്ത് മരവിപ്പിച്ചെന്ന് ആദായനികുതി വകുപ്പ്

j-jayalalithaa
SHARE

ചെന്നൈ ∙ 16.75 കോടി രൂപ നികുതി കുടിശ്ശികയുള്ളതിനാൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാർഡനിലെ വസതിയും അനുബന്ധ സ്വത്തുക്കളും മരവിപ്പിച്ചതായി ആദായനികുതി വകുപ്പ്.

ജയയുടെ യഥാർഥ സ്വത്തു വിവരങ്ങൾ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2007 മുതൽ സ്വത്തു മരവിപ്പിച്ചിരിക്കുകയാണെന്നും തുക കെട്ടിവച്ചാൽ വീട് സ്മാരകമാക്കുന്നതിനു വിട്ടു നൽകുന്നതിൽ തടസ്സമില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA