ഇന്ദിരയുടെ മുറിയിലേക്ക് പേരമകൾ; പ്രിയങ്ക ഗാന്ധിക്കായി യുപി കോൺഗ്രസ് ഓഫിസ് ഒരുങ്ങുന്നു

Priyanka-Gandhi-4
SHARE

ലക്നൗ ∙ പ്രിയങ്ക ഗാന്ധിയുടെ വരവിനു മുന്നോടിയായി ഉത്തർപ്രദേശിലെ കോ‍ൺഗ്രസ് സംസ്ഥാന ഓഫിസിൽ മിനുക്കുപണികൾ. ലക്നൗവിലെ നെഹ്റു ഭവനിൽ പ്രിയങ്കയ്ക്കു ലഭിക്കുക മുത്തശ്ശി ഇന്ദിരാഗാന്ധി ഉപയോഗിച്ച ഓഫിസ് മുറി. 2017 ൽ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ശേഷം ആളനക്കമില്ലാതിരുന്ന ഓഫിസിന് ഇപ്പോഴാണ് ജീവൻ വച്ചത്. അറ്റകുറ്റപ്പണികളും പെയിന്റിങ്ങും നടക്കുന്നു. വാസ്തുശാസ്്രതവിധി പ്രകാരമാണത്രേ പണികൾ.

80,000 ചതുരശ്ര അടിയുള്ള ഓഫിസ് 1979 ൽ ഇന്ദിരാഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. 40 വർഷത്തിനു ശേഷം പേരക്കുട്ടി പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി എത്തുമ്പോൾ ഇന്ദിരാഗാന്ധി ഉപയോഗിച്ചിരുന്ന മുറി തന്നെയാണ് അനുവദിച്ചിട്ടുള്ളത്. പ്രിയങ്കയുടെ അച്ഛൻ രാജീവ് ഗാന്ധിയും യുപിയിലെത്തുമ്പോൾ സന്ദർശിച്ചിരുന്നതാണ് ഈ ഓഫിസ്.

1991 ൽ വധിക്കപ്പെടുന്നതിന് ഏതാനും ദിവസം മുൻപ് അമേഠിയിൽ നിന്നു മടങ്ങും വഴി രാജീവ് ഓഫിസിലെത്തിയിരുന്നു. ഫെബ്രുവരി ആദ്യം രാഹുലിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമൊപ്പം പ്രിയങ്ക ലക്നൗവിലെത്തുമെന്നാണു കരുതുന്നത്.

ഗോരഖ്പുരിൽ മൽസരിക്കണം: കോൺഗ്രസ് ഘടകം

പ്രിയങ്ക ഗാന്ധി ഗോരഖ്പുരിൽ മൽസരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രാദേശിക ഘടകം. ഈ ആവശ്യമുന്നിയിച്ചു പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. പ്രിയങ്കയെ ഝാൻസി റാണിയോട് ഉപമിക്കുന്നതാണ് പോസ്റ്റുകൾ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശക്തികേന്ദ്രമാണ് ഗോരഖ്പുർ.

1998 മുതൽ 2017 ൽ മുഖ്യമന്ത്രിയാകും വരെ ആദിത്യനാഥായിരുന്നു ഇവിടുത്തെ എംപി. എന്നാൽ, അദ്ദേഹം എംപി സ്ഥാനമൊഴിഞ്ഞ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA