കുമാരസ്വാമിക്കെതിരായ പരാമർശം: മാപ്പ് പറഞ്ഞ് കോൺഗ്രസ് എംഎൽഎ

HD Kumaraswamy
SHARE

ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കുടുംബാധിപത്യം പിന്തുടരുന്നു എന്ന പരാമർശത്തിൽ ക്ഷമാപണം നടത്തി കോൺഗ്രസ് എംഎൽഎ എസ്.ടി സോമശേഖർ. മുഖ്യമന്ത്രിയെയോ ജനതാദൾ (എസ്) നേതാക്കളെയോ നോവിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ചില വാസ്തവങ്ങൾ മാത്രമാണു പറഞ്ഞതെന്നുമാണു വിശദീകരണം. 

മുഖ്യമന്ത്രിയാകാൻ സിദ്ധരാമയ്യയ്ക്ക്  ഒരവസരം കൂടി നൽകേണ്ടതായിരുന്നുവെന്ന സോമശേഖറിന്റെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ കുമാരസ്വാമി കഴിഞ്ഞ ദിവസം രാജിഭീഷണി മുഴക്കിയിരുന്നു. പ്രശ്നം തീർക്കാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ട് സോമശേഖറിന് കാരണം കാണിക്കൽ നോട്ടിസ് നൽകാൻ തീരുമാനിച്ചതിനു പിന്നാലെയാണു മാപ്പുപറച്ചിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA