ജാർഖണ്ഡിൽ 5 മാവോയിസ്റ്റുകളെ വധിച്ചു

SHARE

റാഞ്ചി ∙ ജാർഖണ്ഡിൽ സിആർപിഎഫ്, പൊലീസ് സംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡർ പ്രഭു സഹേ ബോദ്ര ഉൾപ്പെടെ 5 തീവ്രവാദികൾ കൊല്ലപ്പെട്ടു. 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. 

ചയിബസ ജില്ലാ അതിർത്തിയായ ബാഡ്ഗാഗണിൽ പുലർച്ചെയായിരുന്നു സംഭവം. വെടിവയ്പ് 3 മണിക്കൂർ നീണ്ടു.  ബ്രോദയെ പിടികൂടാൻ സഹായിക്കുന്നവർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. മറ്റു 4 പേരെ തിരിച്ചറിഞ്ഞിട്ടില്ല. 2 എകെ. 47 അടക്കം 7 തോക്കുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA