Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക: പ്രശ്നം തീർക്കാൻ കോൺഗ്രസ്– ദൾ യോഗം

karnataka-map

ബെംഗളൂരു ∙ കർണാടക സഖ്യസർക്കാരിലെ അസ്വാരസ്യങ്ങൾ പറഞ്ഞുതീർക്കണമെന്നു കോൺഗ്രസ് എംഎൽഎമാരോടു പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രശ്ന പരിഹാരം മുൻ നിർത്തിയുള്ള കോൺഗ്രസ് – ജനതാദൾ (എസ്) സംയുക്ത പാർലമെന്ററി യോഗം 6നും 7നും നടക്കാനിരിക്കെയാണു നിർദേശം.  ഭിന്നത പറഞ്ഞു തീർക്കാനാണു യോഗമെന്നു കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി.പരമേശ്വര.

അതേസമയം, അനുനയശ്രമങ്ങൾ തുടരുന്നതിനിടയിലും മുഖ്യമന്ത്രി കുമാരസ്വാമിയെ വിമർശിച്ച്, കോൺഗ്രസിന്റെ ഖനി മന്ത്രി രാജശേഖർ ബി.പാട്ടീൽ രംഗത്തെത്തി. 

‘‘കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കാം, എന്നാൽ സിദ്ധരാമയ്യയാണു ഞങ്ങളുടെ നേതാവ്. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതിലും അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നതിലും  തെറ്റൊന്നുമില്ല, ’’ പാട്ടീൽ തുറന്നടിച്ചു. അതിനിടെ, ലോക്സഭാ സീറ്റ് വിഭജനത്തിൽ ധാരണയില്ലെങ്കിൽ ബിഎസ്പി 28 മണ്ഡലങ്ങളിലും ഒറ്റയ്ക്കു മൽസരിക്കുമെന്നു പാർട്ടി എംഎൽഎ എൻ.മഹേഷ് അറിയിച്ചു. ഭരണമുന്നണിക്കൊപ്പമാണു ബിഎസ്പി.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.