Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ കാർഡ് ജനനത്തീയതിക്ക് കുറ്റമറ്റ തെളിവല്ല

Aadhar

ലക്നൗ ∙ ആധാർ കാർഡിലെ വിവരങ്ങളായ പേര്, ലിംഗം, മേൽവിലാസം, ജനനത്തീയതി എന്നിവ ക്രിമിനൽ കേസിന്റെ  അന്വേഷണത്തിൽ കുറ്റമറ്റ തെളിവായി സ്വീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വ്യക്തമാക്കി. ഇതേസമയം, വ്യക്തിയുടെ ഫോട്ടോ, വിരലടയാളം, കൃഷ്ണമണിയുടെ സവിശേഷത തുടങ്ങിയ വിവരങ്ങൾക്ക് ആധാർ മതിയായ തെളിവാണെന്ന് ജസ്റ്റിസുമാരായ അജയ് ലാംബ, രാജീവ് സിങ് എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.

പ്രായപൂർത്തിയാകാത്ത തന്റെ മകളെ ഒരാൾ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തെന്നാരോപിച്ച് അമ്മ നൽകിയ കേസിനെതിരെ മകൾ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനിടയിലാണ് ആധാർ ചോദ്യം കോടതിയുടെ പരിഗണനയിൽ വന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.