Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി സഖ്യം: വിയോജിച്ച് അണ്ണാ ഡിഎംകെ നേതാക്കൾ

aiadmk-bjp

ചെന്നൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ അണ്ണാഡിഎംകെയ്ക്കുള്ളിൽ നിന്ന്  കൂടുതൽ വിയോജിപ്പുകൾ. ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ എം.തമ്പിദുരൈയ്ക്കു പിന്നാലെ മുതിർന്ന നേതാവ് സി.പൊന്നയ്യനും ബിജെപി സഖ്യം പാർട്ടിക്കു ദോഷം ചെയ്യുമെന്നു തുറന്നടിച്ചു.

ബിജെപിയെ മാറ്റിനിർത്തി പിഎംകെയുമായി സഖ്യത്തിനുള്ള സാധ്യതകളും  പാർട്ടി സജീവമായി പരിഗണിക്കുന്നുവെന്ന അഭ്യൂഹം ശക്തമായി. എന്നാൽ, ബിജെപിയുടെ വിലപേശൽ ശേഷി  പരമാവധി കുറച്ച ശേഷം അണ്ണാഡിഎംകെ അവരുമായി സഖ്യത്തിനു തയാറാകുമെന്നു  തന്നെയാണു പൊതു വിലയിരുത്തൽ. മുഴുവൻ  മണ്ഡലങ്ങളിലേക്കും പാർട്ടി സ്ഥാനാർഥികളെ ക്ഷണിച്ചിട്ടുണ്ട്.

പാർട്ടിയിലെ 90  ശതമാനം പ്രവർത്തകരും ബിജെപി സഖ്യത്തിന് എതിരാണെന്നാണു പൊന്നയ്യൻ പറഞ്ഞത്. നോട്ട് അസാധുവാക്കൽ, ജിഎസ്ടി,നീറ്റ് തുടങ്ങിയ പ്രശ്നങ്ങളിൽ  കേന്ദ്ര സർക്കാരിനെതിരെ കടുത്ത വികാരം തമിഴകത്തുണ്ട്. സഖ്യമുണ്ടായാൽ ഇത് അണ്ണാഡിഎംകെയെക്കൂടി ബാധിക്കുമെന്നാണു  വാദം.