Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാം പാദത്തിൽ മികച്ച ലാഭം നേടി എസ്ബിഐ

SBI Logo is pictured at its headquarters in Mumbai

മുംബൈ∙ നഷ്ടത്തിൽ നിന്നു കരകയറി മികച്ച ലാഭം നേടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ). മൂന്നാം പാദത്തിൽ ബാങ്ക് 3995 കോടി രൂപ ലാഭം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2416.37 കോടി രൂപ നഷ്ടമാണു രേഖപ്പെടുത്തിയത്. 

ബിസിനസ് വളർച്ചയും നിഷ്ക്രിയ ആസ്തിയുടെ കുറവും മികച്ച നേട്ടം കൈവരിക്കാൻ സഹായിച്ചു. അറ്റ നിഷ്ക്രിയ ആസ്തിയുടെ തോത് 5.61 ശതമാനത്തിൽ നിന്ന് 3.95 ശതമാനമായി കുറയ്ക്കാനായി. കിട്ടാക്കടത്തിനായി തുക വകയിരുത്തുന്നതിലുണ്ടായ കുറവും നേട്ടം പകർന്നു.