Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവരങ്ങൾ ചോർന്നിട്ടില്ല: എസ്ബിഐ

mouse

മുംബൈ∙ ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങൾ സുരക്ഷിതമാണെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും എസ്ബിഐ അറിയിച്ചു. യുഎസ് ആസ്ഥാനമായുള്ള ടെക്‌ക്രഞ്ച് പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണ് ബാങ്കിന്റെ വിശദീകരണം. എസ്ബിഐക്ക് ചില സുരക്ഷയില്ലാത്ത സെർവറുകളുണ്ടെന്നും അതിലെ വിവരങ്ങൾ ചോർത്താൻ കഴിയുമെന്നുമാണ് വാർത്തയിൽ പറഞ്ഞിരുന്നത്. എന്നാൽ 42.2 കോടി ഉപയോക്താക്കളിൽ എത്ര പേരുടെ വിവരങ്ങൾ ചോർത്തി എന്നു റിപ്പോർട്ട് വ്യക്തമാക്കിയിരുന്നില്ല. 

വിഷയം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വ്യാപകമായ അന്വേഷണം നടത്തിയെന്നും സെർവറുകൾ പൂർണ സുരക്ഷിതമാണെന്നും അതിൽ നിന്നു ചോർത്തൽ സാധ്യമല്ലെന്നും എസ്ബിഐ വ്യക്തമാക്കി.