Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പ് പേയ്മെന്റ്: റിസർവ് ബാങ്ക് നിലപാടറിയിക്കണം

whatsapp

ന്യൂഡൽഹി ∙ വാട്സാപ്പിന്റെ പേയ്മെന്റ് സർവീസ് ഇന്ത്യയിൽ  തുടങ്ങുന്നതു സംബന്ധിച്ച് റിസർവ് ബാങ്കിന്റെ നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി. ഇന്ത്യയിൽ ഇത്തരമൊരു സേവനം തുടങ്ങുന്നതിനു മുൻപ് ഇന്ത്യക്കാരുടെ വിവരങ്ങൾ ഇവിടെത്തന്നെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സന്നദ്ധ സംഘടനയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദേശം. കേസിൽ റിസർവ് ബാങ്കിനെ കക്ഷിചേർക്കണമെന്നാണ് സെന്റർ ഫോർ അക്കൗണ്ടബിലിറ്റി ആൻഡ് സിസ്റ്റമിക് ചെയ്ഞ്ച് എന്ന സംഘടനയുടെ ആവശ്യം. 

വ്യക്തിവിവരങ്ങൾ ഇന്ത്യയിലെ സെർവറുകളിൽ തന്നെ സൂക്ഷിക്കണമെന്ന ആവശ്യം വാട്സാപ്പ് പൂർണമായി പാലിച്ചിട്ടില്ലെന്നും ഇന്ത്യയിൽ 20 കോടി ജനങ്ങൾ വാട്സാപ് ഉപയോഗിക്കുന്നുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. റിസർവ് ബാങ്ക് കേസിൽ കക്ഷിയാകണമെന്ന അപേക്ഷയിൽ മാർച്ച് 5 നു വാദം കേൾക്കും. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.