Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ഡ്യയിൽ മത്സരിക്കുമോ, സുമലത? മത്സരിക്കണമെന്ന ആവശ്യവുമായി അംബരീഷ് ആരാധകർ

ambareesh-sumalatha സുമലത, അംബരീഷ്

ബെംഗളൂരു∙ കോൺഗ്രസിന്റെ മുൻ കേന്ദ്രമന്ത്രിയും കന്നഡ ‘റിബൽ സ്റ്റാറു’മായ പരേതനായ അംബരീഷിന്റെ ഭാര്യ നടി സുമലത മണ്ഡ്യ സീറ്റിൽ ലോക്സഭയിലേക്കു മത്സരിക്കണമെന്ന ആവശ്യവുമായി ആരാധകർ രംഗത്ത്. ഒടുവിൽ സുമലത മൗനം വെടിഞ്ഞു, ‘മത്സരിക്കുന്നെങ്കിൽ മണ്ഡ്യയിൽ തന്നെ. എന്നാൽ രാഷ്ട്രീയ പ്രവേശം ആലോചിച്ചിട്ടില്ല. അംബരീഷിനു മണ്ഡ്യവിട്ട് ഒരു രാഷ്ട്രീയ ലോകം ഇല്ലായിരുന്നു. എനിക്കും അങ്ങനെ തന്നെ.’ ഈ വാക്കുകൾ ജനതാദൾ (എസ്) നേതാക്കൾക്കു രസിച്ചിട്ടില്ല. സുമലതയ്ക്കു ദളുമായി ബന്ധമില്ലെന്നും കോൺഗ്രസിലെ കാര്യം അവർ തീരുമാനിക്കട്ടെ എന്നുമായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

എസ്.എം. ക‍ൃഷ്ണയും അംബരീഷുമൊക്കെ മണ്ഡ്യയ്ക്കു സമ്മാനിച്ച പ്രതാപകാലം ദിവ്യസ്പന്ദനയിലൂടെ (നടി രമ്യ) കോൺഗ്രസ് വീണ്ടെടുത്തെങ്കിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദൾ മണ്ഡലം പിടിച്ചെടുത്തു. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ഗൗഡയ്ക്കായി ദൾ കണ്ടുവച്ച മണ്ഡലമാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെ ലഭിച്ച മണ്ഡ്യ, ഹാസൻ (ദേവെഗൗഡ) സീറ്റുകൾ വിട്ടൊരു കളിക്കു ദളിനു താൽപര്യവുമില്ല. അവസരം മുതലാക്കാനുറച്ച ബിജെപിയാകട്ടെ, സുമലതയെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നു വ്യക്തമാക്കി.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.