Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവഹേളനത്തിന് കർഷകർ പകരംവീട്ടും: രാഹുൽ

Rahul Gandhi പട്നയിൽ കോൺഗ്രസ് റാലിയിൽ തലപ്പാവ് ധരിച്ചിരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

പട്ന∙ വ്യവസായി അനിൽ അംബാനിക്കു 30,000 കോടി രൂപ സമ്മാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കർഷകർക്കു പ്രതിദിനം 17 രൂപ വാഗ്ദാനം ചെയ്ത് അവഹേളിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അവഹേളനത്തിനു മറുപടി നൽകാൻ കർഷകർ പകരം വീട്ടുമെന്നും ഗാന്ധിമൈതാനിൽ കോൺഗ്രസ് റാലിയിൽ അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അധികാരമേറ്റയുടൻ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ കർഷക വായ്പകൾ എഴുതിത്തള്ളി.  എന്നാൽ, ‌വൻവ്യവസായികളുടെ വായ്പകൾ എഴുതിത്തള്ളിയ മോദിക്കു കർഷകവായ്പകളിൽ ഇളവു നൽകാൻ താൽപര്യമില്ലെന്നും രാഹുൽ ആരോപിച്ചു.

തേജസ്വി യാദവ്, ശരദ് യാദവ്, മുഖ്യമന്ത്രിമാരായ കമൽനാഥ് (മധ്യപ്രദേശ്), അശോക് ഗെലോട്ട് (രാജസ്ഥാൻ), ഭൂപേഷ് ബാഗേൽ (ഛത്തീസ്ഗഡ്) മുൻ ലോക്സഭാ സ്പീക്കർ മീരാകുമാർ തുടങ്ങിയവരും റാലിയിൽ പ്രസംഗിച്ചു. ഡൽഹിയിൽ നിന്നു 3 മുഖ്യമന്ത്രിമാർക്കും കോൺഗ്രസ് ട്രഷറർ അഹമ്മദ് പട്ടേലിനുമൊപ്പം വിമാനത്തിൽ ഇക്കോണമി ക്ലാസിലാണ് രാഹുൽ ഗാന്ധി പട്നയിൽ എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.