Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിന്റേത് പൊള്ളയായ വാഗ്ദാനങ്ങൾ: മോദി

Narender Modi ജമ്മു കശ്മീരിലെ വിജയ്പുരിൽ റാലിയിൽ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി.

ജമ്മു∙ തിരഞ്ഞെടുപ്പിൽ വോട്ടു നേടാനുള്ള തന്ത്രമാണ് കൃഷി വായ്പയിൽ പിടിച്ചുള്ള കോൺഗ്രസിന്റെ വാഗ്ദാനങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻപ് അവർ വായ്പ എഴുതിത്തള്ളിയതിന്റെ ഗുണം ലഭിച്ചത് ഇടനിലക്കാർക്കും ഏതാനും ചില കർഷകർക്കും മാത്രമാണ്. 

2008–2009ൽ കർഷകരുടെ വായ്പ എഴുതിത്തള്ളാൻ 6 ലക്ഷം കോടി ചെലവിടുമെന്നായിരുന്നു കോൺഗ്രസിന്റെ വാഗ്ദാനം. എന്നാൽ അധികാരത്തിലെത്തിയപ്പോൾ 52,000 കോടിയുടെ വായ്പ മാത്രമാണ് എഴുതിത്തള്ളിയത്. കോൺഗ്രസിന്റെ വായ്പ എഴുതിത്തള്ളൽ പദ്ധതിയുടെ ഗുണഭോക്താക്കളായത് 20–30% കർഷകർ മാത്രമണ്. 70–80%പേർ തഴയപ്പെട്ടു–

വിജയ്പുരിൽ റാലിയിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. വിജയ്പുരിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റേതുൾപ്പെടെ ഉൾപ്പെടെ 6000 കോടിയുടെ വികസനപദ്ധതികൾക്ക് തറക്കല്ലിട്ടു. 

മുൻകാല സർക്കാരുകളാൽ അവഗണിക്കപ്പെട്ടിരുന്ന കർഷകരുടെ ക്ഷേമം ഉറപ്പാക്കാൻ ബജറ്റിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളുടെ പട്ടിക അദ്ദേഹം നിരത്തി. അടുത്ത 10 വർഷത്തിനുള്ളിൽ 7.5 ലക്ഷം കോടി രൂപ കർഷകരുടെ അക്കൗണ്ടിലേക്കെത്തുന്നതാണു കിസാൻ പദ്ധതി–അദ്ദേഹം പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതി ബിൽ, വിശ്വാസത്തിന്റെ പേരിൽ പീഡനമനുഭവിക്കുന്നവർക്കു വേണ്ടിയുള്ളതാണ്. വരുന്ന തിരഞ്ഞെടുപ്പ് രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിനാണ്.   ശ്രീനഗർ മേഖലയിൽ 7,000 കോടിയുടെ വികസനപ്രവർത്തനങ്ങൾക്കും അദ്ദേഹം തറക്കല്ലിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.