Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക്സഭാ തിരഞ്ഞെടുപ്പ്: മണ്ഡ്യയിൽ സുമലതയെ കൂടെക്കൂട്ടാൻ ബിജെപി

PTI5_30_2012_000044B

ബെംഗളൂരു∙ കർണാടകയിലെ മണ്ഡ്യയിൽ നടി സുമലതയെ സ്ഥാനാർഥിയാക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്ത് ബിജെപി. സുമലതയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ പരേതനായ അംബരീഷിന്റെ സേവനങ്ങളെ പുകഴ്ത്തി ബിജെപി നേതാവ് ആർ.അശോക രംഗത്തെത്തിയതോടെയാണ് ചർച്ചകൾ ചൂടുപിടിച്ചത്. 

മൽസരിക്കുന്നെങ്കിൽ ഭർത്താവിന്റെ തട്ടകമായ മണ്ഡ്യയിൽ നിന്നാകുമെന്ന് സുമലത പറഞ്ഞിരുന്നു. 

 ജനതാദളിന്റെ (എസ്) സിറ്റിങ് സീറ്റായ മണ്ഡ്യയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിലിനെ മൽസരിപ്പിക്കാൻ നീക്കമുണ്ട്. സിറ്റിങ് സീറ്റുകൾ പരസ്പരം ആവശ്യപ്പെടില്ലെന്നാണ് കോൺഗ്രസ്–ദൾ ലോക്സഭാ സീറ്റ് ചർച്ചകളിൽ ഉരുത്തിരിഞ്ഞിരിക്കുന്ന ധാരണ.  

ഇതിനിടെയാണ് അംബരീഷിന്റെ ആരാധകർ കൂടിയായ കോൺഗ്രസ് അണികൾ സുമലതയ്ക്കായി രംഗത്തെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.