Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാഭ്യാസ മേഖല: ബജറ്റിൽ പല പദ്ധതികളോടും അയിത്തം

budget-2019

ന്യൂഡൽഹി ∙ യുജിസിക്ക് അടക്കം ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. മുൻവർഷത്തെക്കാൾ 122 കോടി രൂപ കുറച്ച്, 4600 കോ‌ടി രൂപയാണ് ഇക്കുറി യുജിസിക്ക് അനുവദിച്ചിരിക്കുന്നത്. 93,848 കോടി രൂപയാണ് ഇക്കുറി മാനവശേഷി മന്ത്രാലയത്തിനുള്ള ആകെ വിഹിതം.  

ഐഐടികൾക്കായി ഇക്കുറി 6223 കോടി രൂപ‌യാണ് നീക്കിവച്ചിരിക്കുന്നത്. മുൻവർഷത്തേക്കാൾ 100 കോടി കുറവ്. തുടർച്ചയായി മൂന്നാം വർഷമാണ് തുക കുറയ്ക്കുന്നത്.

ഒറ്റ പെൺകുട്ടി പദ്ധതിക്ക് 155 കോടി രൂപ കുറച്ചു. കഴിഞ്ഞതവണ 255 കോടി രൂപ അനുവദിച്ച സ്ഥാനത്തു ഇക്കുറി 100 കോടിയിൽ ഒതുങ്ങി. പ്രധാനമന്ത്രി ഗേൾസ് ഹോസ്റ്റൽ പദ്ധതിക്കുള്ള തുക 30 നിന്ന് 13 കോടി രൂപയായി ‌കുറച്ചു.

രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന ഗവേഷണ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഉന്നതവിദ്യാഭ്യാസ ധനകാര്യ ഏജൻസി ‘ഹെഫ’യ്ക്കുള്ള തുക 2750 കോടിയിൽ നിന്നു 2100 കോടിയാക്കി. കഴിഞ്ഞ വർഷം ആകെ ചെലവാക്കിയത് 250 കോടി രൂപ മാത്രമായിരുന്നു.

ഒഴിവാക്കപ്പെട്ടത്

ഭിന്നശേഷിക്കാരെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പങ്കാളിയാക്കുന്നതിനു പ്രത്യേക നയവും പദ്ധതിയും ആവർത്തിക്കുന്ന സർക്കാർ ഇക്ക‌ുറി ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല. കഴിഞ്ഞ തവണ 2 കോടി രൂപ അനുവദ‌ിച്ചിരുന്നു. സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി ഇന്ത്യ ഇ ലേണിങ് നടപ്പാക്കുന്നതിനും ഇക്കുറി തുകയില്ല. അതേസമയം, സമാന പദ്ധതി ഉ‌ന്നത വിദ്യാഭ്യാസ രംഗത്തു നടപ്പാക്കുന്നതിനു തുകയുണ്ട് (579 കോടി രൂപ‌). കഴിഞ്ഞതവണ 35 കോടി അനുവദി‌ച്ചിട്ടും ഫലപ്രദമാകാതെ പോയ എംടെക് അസിസ്റ്റൻസ്ഷിപ്പ് പദ്ധതിക്കും ഇക്കുറി പണം നീക്കിവച്ചിട്ടില്ല.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.