Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5 ലക്ഷക്കാരുടെ നികുതിയിളവ് 10 ലക്ഷക്കാർക്കും കിട്ടും; വഴിയുണ്ട്

Tax

അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കു പൂർണമായും നികുതിയിളവ് (റിബേറ്റ് രൂപത്തിൽ) നൽകുന്ന പുതിയ ആദായ നികുതി പരിഷ്കരണം നടപ്പായാൽ, നികുതി പൂർണമായും ഒഴിവാക്കാൻ എത്ര രൂപ വരെ വരുമാനമുള്ളവർക്കു സാധിക്കും എന്ന ചർച്ചയാണു നാടെങ്ങും. നികുതിയിളവിനും നികുതിയൊഴിവിനുമുള്ള എല്ലാ വ്യവസ്ഥകളും പ്രയോജനപ്പെടുത്തിയാൽ 10,05,000 രൂപ വരെ* വാർഷിക വരുമാനമുള്ളവർക്ക് നികുതി ഒഴിവാക്കാനാകും.

cartoon

* ഇതിനു പുറമേ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയമായി 25,000 രൂപ വരെ അടയ്ക്കുന്നതിനും നികുതിയൊഴിവുണ്ട്. അതുകൂടി പ്രയോജനപ്പെടുത്തിയാൽ, 9.75 ലക്ഷം രൂപ വാർഷിക വരുമാനമുള്ളയാൾക്കു നികുതി നൽകേണ്ട. തീർന്നില്ല, മാതാപിതാക്കൾക്കു മെഡിക്കൽ ഇൻഷുറൻസ് എടുത്തുനൽകിയാൽ അതിന്റെ പ്രീമിയത്തിനും 25,000 രൂപ വരെ കിഴിവുണ്ട്. 10 ലക്ഷം രൂപ വരുമാനമുള്ളയാൾ ഇപ്പറഞ്ഞ വ്യവസ്ഥകളെല്ലാം പ്രയോജനപ്പെടുത്തിയാൽ നികുതി ഒഴിവാക്കാം. മാതാപിതാക്കളിൽ ഒരാളെങ്കിലും 60നുമേൽ പ്രായമുള്ളവരാണെങ്കിൽ പരിധി 30,000 രൂപയാണ്. അങ്ങനെ നോക്കിയാൽ, 10,05,000 രൂപ വാർഷിക വരുമാനക്കാർക്കും ഇളവു നേടാനാകും.

** സ്റ്റാൻഡേഡ് ഡിഡക്‌ഷൻ ശമ്പള വരുമാനക്കാർക്കുമാത്രമാണ്. മറ്റുള്ളവർ അത് ഒഴിവാക്കി കണക്കാക്കണം.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.