Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രിയും ആ 40 പേരും; പ്രധാനമന്ത്രിയുടെ പേരിൽ കൂടുതൽ പദ്ധതികൾ ആരംഭിച്ചത് മോദി സർക്കാർ

Narendra Modi

ന്യൂഡൽഹി ∙ നിങ്ങൾ പ്രധാനമന്ത്രിയുടെ ഏതെങ്കിലും പദ്ധതിയുടെ ഉപഭോക്താവാണോ ? ആവാതെ വഴിയില്ല. രാജ്യത്ത് ഇപ്പോൾ 40 പദ്ധതികളാണു പ്രധാനമന്ത്രിയുടെ പേരിലുള്ളത്. ഇന്ത്യ കണ്ട 14 പ്രധാനമന്ത്രിമാരിൽ ആർക്കും ഇത്രയേറെ പദ്ധതികളുടെ ഉടമസ്ഥാവകാശം ലഭിച്ചിട്ടില്ല. നരേന്ദ്ര മോദി അക്കാര്യത്തിൽ എല്ലാ പ്രധാനമന്ത്രിമാരെയും പിന്നിലാക്കി. വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റിലും 2 പദ്ധതികൾ പ്രധാനമന്ത്രിയുടെ പേരിലാണ്– പ്രധാനമന്ത്രി ശ്രമം യോഗി മൻധനും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയും.

പ്രധാനമന്ത്രിയുടെ പേരുള്ള പദ്ധതികൾ ഇങ്ങനെ:

1. പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷൺ അഭിയാൻ (പിഎം–ആഷ) –വിളകൾക്കു മികച്ച വില ലഭ്യമാക്കാൻ

2. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (മോദി കെയർ) – 5 ലക്ഷം രൂപ വരെ ചികിത്സാ സഹായം നൽകുന്ന ഇൻഷുറൻസ് 

3. പ്രധാനമന്ത്രി സൗഭാഗ്യ യോജന –എല്ലാ വീടുകൾക്കും വൈദ്യുതി  

4. പ്രധാനമന്ത്രി ശൗചാലയ യോജന –എല്ലാ വീടുകളിലും ശുചിമുറി

5. പ്രധാനമന്ത്രി റിസർച് ഫെലോസ് സ്കീം–ബി ടെക് വിദ്യാർഥികൾക്ക് പിഎച്ച്ഡി പൂർത്തിക്കാൻ സഹായം

6. പ്രധാനമന്ത്രി നയി മൻസിൽ യോജന– ന്യൂനപക്ഷങ്ങളിലെ പെൺകുട്ടികൾക്കു നൈപുണ്യ വികസന പദ്ധതി 

7. പ്രധാനമന്ത്രി ആവാസ് യോജന–നഗരങ്ങളിൽ 2022 നകം 2 കോടി വീടുകൾ

8. പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന  (ഇന്ദിരാ ആവാസ് യോജന പേരുമാറ്റിയത്)– ഗ്രാമങ്ങളിൽ ബിപിഎൽ വിഭാഗത്തിനു വീട് നിർമാണം 

9. പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന (ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ യോജന പേരുമാറ്റിയത്)– പാവപ്പെട്ട അമ്മമാർക്ക് ആദ്യ പ്രസവത്തിനു സഹായം

10. പ്രധാനമന്ത്രി ആദർശ് ഗ്രാം യോജന–മാതൃകാ ഗ്രാമ വികസനത്തിന്

11.പ്രധാനമന്ത്രി കൗശൽ വികാസ് യോജന–നൈപുണ്യ വികസനത്തിന്

12. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന– 18– 50 പ്രായപരിധിയിലുള്ള പാവപ്പെട്ടവർക്കുള്ള ലൈഫ് ഇൻഷുറൻസ്

13. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന–പാവപ്പെട്ടവർക്കുള്ള അപകട ഇൻഷുറൻസ്  

14. പ്രധാനമന്ത്രി ജൻധൻ യോജന– പാവപ്പെട്ടവർക്കു ബാങ്ക് അക്കൗണ്ട് തുടങ്ങാൻ

15. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന– ഗ്രാമങ്ങളിൽ റോഡ് നിർമാണം

16. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന–ബിപിഎൽ വിഭാഗത്തിലെ വനിതകൾക്കു പാചക വാതകം 

17. പ്രധാനമന്ത്രി ജൻ ഒൗഷധി യോജന– ന്യായവിലയ്ക്കു മരുന്നുകൾ

18. പ്രധാനമന്ത്രി മെയ്ക് ഇൻ ഇന്ത്യ പദ്ധതി– വ്യവസായനിർമാണ പ്രോത്സാഹനം

19. പ്രധാനമന്ത്രി കൃഷി സിൻചായി യോജന– കാർഷിക ജലസേചനം 

20. പ്രധാനമന്ത്രി സുരക്ഷാ ബന്ധൻ യോജന–ഗിഫ്റ്റ് പദ്ധതി

21. പ്രധാനമന്ത്രി ഗോൾഡ് മോണിറ്റൈസേഷൻ സ്കീം–സ്വർണ നിക്ഷേപത്തിന്

22. പ്രധാനമന്ത്രി സോവറിൻ ഗോൾഡ് ബോണ്ട് സ്കീം–സ്വർണം നിക്ഷേപിച്ച് ബോണ്ടായി സൂക്ഷിക്കാം

23. പ്രധാനമന്ത്രി ഗ്രാമ പരിവഹൻ യോജന– ഗ്രാമങ്ങളിൽ വാഹനം വാങ്ങാൻ സഹായം

24. പ്രധാനമന്ത്രി റോസ്ഗാർ പ്രോഷ്ഠാൻ യോജന–തൊഴിലാളികളുടെ എംപ്ലോയീസ് പിഎഫിലേക്ക് 8.33 ശതമാനം സർക്കാർ നൽകുന്ന പദ്ധതി,

25. പ്രധാനമന്ത്രി ഖനീജ് ക്ഷേത്ര കല്യാൺ യോജന–ഖനിത്തെഴിലാളികളുടെ ക്ഷേമത്തിന് 

26. പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പദ്ധതി–ഖാദിഗ്രാമ വ്യവസായ ബോർഡ് വഴി നടപ്പാക്കുന്നത് 

27. പ്രധാനമന്ത്രി യുവ യോജന–യുവ വ്യവസായ സംരംഭകർക്കു പരിസ്ഥിതി പരിശീലനം

28. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന– കള്ളപ്പണം നിയമവിധേയമാക്കാൻ

29. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന–20 എയിംസ് സ്ഥാപിക്കാൻ 

30. പ്രധാനമന്ത്രി ഡിജിറ്റൽ സാക്ഷരതാ അഭിയാൻ– 6 കോടി കുടുംബങ്ങളിൽ ഡിജിറ്റൽ സാക്ഷരത

31. പ്രധാനമന്ത്രി ഇ ബസ്ത– പഠന പുസ്തകങ്ങൾ നെറ്റിലൂടെ ലഭ്യമാക്കാൻ

32. പ്രധാനമന്ത്രി വിദ്യാ ലക്ഷ്മി വിദ്യാഭ്യാസ വായ്പാ പദ്ധതി–വിദ്യാഭ്യാസ വായ്പ തിരഞ്ഞെടുക്കാൻ

33. പ്രധാനമന്ത്രി കിസാൻ സമ്പാദ യോജന– കാർഷിക–സമുദ്രവിഭവ ഭക്ഷ്യ സംസ്ക്കരണം

34. പ്രധാനമന്ത്രി കിസാൻ സമ്മാന നിധി– കർഷകർക്കു പ്രതിവർഷം 6000 രൂപ 

35. പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ–അസംഘടിത തൊഴിലാളികൾക്കു പെൻഷൻ 

36.  പ്രധാനമന്ത്രി വയോ വന്ദന യോജന–മുതിർന്ന പൗരന്മാർക്കു പെൻഷൻ

37. പ്രധാനമന്ത്രി ക്രെഡിറ്റ് സ്കീം ഫോർ പവർ ലൂം വീവേഴ്സ്– യന്ത്രവൽക്കൃത മിൽ തെഴിലാളികൾക്കുള്ള പദ്ധതി 

38. പ്രധാനമന്ത്രി മഹിളാ ശക്തി കേന്ദ്ര– ഗ്രാമങ്ങളിലെ വനിതകൾക്കു സാങ്കേതിക സഹായം നൽകാൻ

39. പ്രധാനമന്ത്രി മൻകി ബാത്– ആകാശവാണി വഴി പ്രധാനമന്ത്രി ജനങ്ങളോടു സംവദിക്കുന്നത്

40. പ്രധാനമന്ത്രി സൻസദ് ആദർശ ഗ്രാം പദ്ധതി– എംപിമാർ ഒരു ഗ്രാമം തിരഞ്ഞെടുത്തു വികസിപ്പിക്കുന്ന പദ്ധതി 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.