Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ നിന്ന് യന്ത്രത്തോക്ക് വാങ്ങുന്നു

ന്യൂഡൽഹി ∙ ചൈനാ അതിർത്തിയിൽ സുരക്ഷയൊരുക്കുന്ന സേനാംഗങ്ങൾക്ക് അത്യാധുനിക യന്ത്രത്തോക്കുകൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. 73,000 യുഎസ് നിർമിത തോക്കുകൾ വാങ്ങുന്നതിനു പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയായി. യുഎസ് കമ്പനിയായ സിഗ് സാവുറിൽ നിന്നാണു തോക്കു വാങ്ങുന്നത്. ഒരാഴ്ചയ്ക്കകം കരാറൊപ്പിടും. ഒരു വർഷത്തിനകം തോക്കുകൾ ഇന്ത്യയിലെത്തും.

നിലവിലുള്ള ഇൻസാസ് തോക്കുകൾക്കു പകരം പ്രഹരശേഷി കൂടിയവ (അസോൾട്ട് റൈഫിൾ) വേണമെന്ന ദീർഘനാളായുള്ള ആവശ്യം അംഗീകരിച്ചാണു നടപടി. ഇൻസാസിനു പകരമായി ഇന്ത്യയിൽ നിർമിച്ച തോക്കുകൾ ഒന്നര വർഷം മുൻപു നടത്തിയ പരീക്ഷണത്തിൽ പരാജയപ്പെട്ടതിനെത്തുടർന്നു സേന വേണ്ടെന്നു വച്ചിരുന്നു. ഇൻസാസിനു പകരം 7 ലക്ഷം തോക്കുകളാണു സേനയ്ക്കാവശ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.