Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്നയിൽ രാഹുൽ റാലി ഇന്ന്; 5 മുഖ്യമന്ത്രിമാർ അണിനിരക്കും

Rahul Gandhi

പട്ന ∙ ഗാന്ധി മൈതാനിയിൽ ഇന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പു റാലിയിൽ പാർട്ടി മുഖ്യമന്ത്രിമാരും അണിനിരക്കും. ബിഹാറിൽ കോൺഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു നാന്ദി കുറിക്കുന്ന റാലി പാർട്ടിയുടെ ശക്തിപ്രകടനമാക്കി മാറ്റാനുള്ള ശ്രമത്തിലാണു സംസ്ഥാന നേതൃത്വം. നഗരമെമ്പാടും ഉയർന്ന ബാനറുകളിലും ബോർഡുകളിലും രാഹുലിനു പുറമേ പ്രിയങ്കയുടെ ചിത്രവുമുണ്ട്.

ആർജെഡി നേതാവ് തേജസ്വി യാദവും മറ്റു സഖ്യകക്ഷി നേതാക്കളും റാലിയിൽ പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിർണായക ശക്തിയാണെന്ന സന്ദേശവുമായാണു പാർട്ടി മുഖ്യമന്ത്രിമാരായ കമൽനാഥ് (മധ്യപ്രദേശ്), അശോക് ഗെലോട്ട് (രാജസ്ഥാൻ), ക്യാപ്റ്റൻ അമരീന്ദർ സിങ് (പഞ്ചാബ്), ഭൂപേഷ് ബാഗേൽ (ഛത്തീസ്ഗഡ്), നാരായണ സ്വാമി (പോണ്ടിച്ചേരി) എന്നിവർ എത്തുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ 40 സീറ്റിൽ 13 സീറ്റിലാണു കോൺഗ്രസ് മത്സരിച്ചത്. ബാക്കി സീറ്റ് സഖ്യകക്ഷിയായ ആർജെഡിക്കായിരുന്നു.