Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഋഷികുമാർ ശുക്ല - സ്വാധീനത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥൻ

rishikumar-shukla-1

ഭോപാൽ ∙ രാഷ്ട്രീയ സ്വാധീനങ്ങൾക്ക് എളുപ്പം വഴങ്ങാത്ത സത്യസന്ധനായ ഉദ്യോഗസ്ഥൻ – ഋഷികുമാർ ശുക്ലയെക്കുറിച്ചുള്ള ഒറ്റ വാക്യവിശേഷണം ഇതാവാം. കേന്ദ്രത്തിലും മധ്യപ്രദേശിലും ഇന്റലിജൻസിൽ ദീർഘകാലം പ്രവർത്തിച്ച ശുക്ല രണ്ടര വർഷത്തോളം മധ്യപ്രദേശിൽ ഡിജിപിയായിരുന്നു. 1983 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 2016ൽ ഇദ്ദേഹം ഡിജിപിയായിരുന്നപ്പോൾ ഭോപാൽ ജയിലിൽനിന്നു കടന്ന സിമി പ്രവർത്തകരായ 8 വിചാരണത്തടവുകാരെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ച സംഭവം വിവാദമായിരുന്നു. ബിജെപി സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന ഭുപേന്ദർ സിങ്ങുമായി ശുക്ല പലവട്ടം ഇടഞ്ഞെങ്കിലും അന്നെല്ലാം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇടപെട്ട് രമ്യതയിലെത്തിക്കുകയായിരുന്നു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.