ADVERTISEMENT

ഹൈദരാബാദ്∙ആന്ധ്രപ്രദേശിൽ കോൺഗ്രസ് സംഘടനാപരമായി തളർന്നുകിടക്കുകയാണെന്നും പുനരുദ്ധാരണം  അസാധ്യമാണെന്നും പ്രഖ്യാപിച്ച് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കിഷോർ ചന്ദ്ര ദേവ് പാർട്ടി വിട്ടു.

ലോക്സഭയുടെ പ്രിവിലേജസ് കമ്മിറ്റി തലവനും യുപിഎ സർക്കാരിൽ ആദിവാസികാര്യം, പ‍ഞ്ചായത്തീരാജ്  മന്ത്രിയുമായിരുന്നു അദ്ദേഹം. ആന്ധ്രയിൽ നിന്ന് 5 തവണ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടിഡിപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.

അതിനിടെ ഒഡീഷയിലെ മുൻ കോൺഗ്രസ് എംഎൽഎയും പ്രമുഖ ദലിത് നേതാവുമായ ചന്ദ്ര സാഗരിയ   ബിഎസ്പിയിൽ ചേർന്നു. മുഖ്യമന്ത്രി നവീൻ പട്നായിക്കിനെതിരെ മൽസരിക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു. ഒഡീഷയിൽ 2017 ൽ  കൂട്ട മാനഭംഗത്തിന് ഇരയായി ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ  ധാർമിക ഉത്തരവാദിത്തമേറ്റു എംഎൽഎ സ്ഥാനം രാജിവച്ച  സാഗരിയയെ കഴിഞ്ഞ മാസം 19 നു കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com