ADVERTISEMENT

ന്യൂഡൽഹി∙ അയോധ്യയിൽ രാമജന്മഭൂമി ന്യാസ് അടക്കം തർക്കഭൂമിയുടെ ചുറ്റുപാടു നിന്നും ഏറ്റെടുത്ത അധിക സ്ഥലം അവകാശികൾക്കു തിരിച്ചുകൊടുക്കാനുള്ള മോദി സർക്കാരിന്റെ നീക്കം ‘ചരിത്രപരം’ ആണെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. രാമക്ഷേത്രം നിർമിക്കുന്നതു സംബന്ധിച്ച പ്രമേയം പ്രതിപക്ഷ പാർട്ടികൾ എതിർക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അധിക സ്ഥലം അവകാശികൾക്കു തിരിച്ചുകൊടുക്കണമെന്നു സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ എടുത്ത നിലപാടു കോടതി അംഗീകരിച്ചാൽ ക്ഷേത്രം പണി ഉടൻ ആരംഭിക്കാൻ അത് ഇടയാക്കും. അയോധ്യയിൽ ഗംഭീര രാമ ക്ഷേത്രം എത്രയും വേഗം പണിയണമെന്നാണു പാർട്ടി ആഗ്രഹിക്കുന്നതെന്നു ഷാ പറഞ്ഞു.

ഇക്കാര്യത്തിൽ പ്രതിപക്ഷ പാർട്ടികളും നിലപാടു വ്യക്തമാക്കണമെന്നും ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com