ADVERTISEMENT

അഹമ്മദാബാദ്∙ പട്ടേൽ സംവരണ സമരനേതാവ് ഹാ‍ർദിക് പട്ടേൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചേക്കും. സൗരാഷ്ട്രയിലെ അമ്രേലി മണ്ഡലത്തിൽ മൽസരിക്കുമെന്നാണു സൂചന. സ്വതന്ത്രനായിട്ടാകുമോ ഏതെങ്കിലും പാർട്ടി ടിക്കറ്റിലാകുമോ മൽസരിക്കുക എന്നു തീരുമാനിച്ചിട്ടില്ല. എന്തായാലും ബിജെപിക്കെതിരാകും പോരാട്ടം.

ഹാർദിക്കിനു അമ്രേലി, മെഹ്സാന സീറ്റുകളിലൊന്നു നൽകാൻ തയാറാണെന്നു കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. എന്നാൽ, കേസുകളിൽ പ്രതിയാക്കപ്പെട്ടതിനെത്തുടർന്ന് മെഹ്സാനയിൽ പ്രവേശിക്കുന്നതിന് ഹാർദിക്കിന് വിലക്കു നിലവിലുണ്ട്.

പട്ടേൽ സംവരണം യാഥാർഥ്യമായ ശേഷമേ മൽസരിക്കൂ എന്നു ഹാർദിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംവരണം ലഭിച്ച സ്ഥിതിക്ക് ഇനി മൽസരിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ ജൂലൈയിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ വേണ്ട 25 വയസ്സ് ഹാർദിക്കിന് തികഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com