ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും ബംഗാൾ രാഷ്ട്രീയം ചർച്ച ചെയ്തെന്നു സൂചന. കഴിഞ്ഞ ദിവസം പാർലമെന്റ് സെൻട്രൽ ഹാളിലും പിന്നീടു രാഹുലിന്റെ ഓഫിസ് മുറിയിലുമായിരുന്നു കൂടിക്കാഴ്ച.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഇരു കക്ഷികളും തമ്മിൽ ധാരണയുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാന ഘടകത്തിന്റെ നിലപാട് അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കാമെന്നാണു രാഹുലിന്റെ നിലപാട്.

കോൺഗ്രസ് ബംഗാൾ അധ്യക്ഷൻ സോമേന്ദ്രനാഥ് മിത്ര സിപിഎമ്മുമായുള്ള കൂട്ടുകെട്ടിനെതിരാണ്. എന്നാൽ, മുൻ സംസ്ഥാന അധ്യക്ഷനും പ്രചാരണ വിഭാഗം മേധാവിയുമായ അധീർ രഞ്ജൻ ചൗധരി സിപിഎമ്മിന് അനുകൂലമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com