ADVERTISEMENT

ന്യൂഡൽഹി∙ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു വിഷയത്തിൽ അഭിഭാഷകർ തന്നെ ടിവി ചാനലുകളിലും മാധ്യമങ്ങളിലും അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് ആശാസ്യമല്ലെന്ന് സുപ്രീം കോടതി. 

പലപ്പോഴും അഭിഭാഷകർക്ക് മാധ്യമങ്ങളെ സമീപിക്കാനുള്ള ആവേശം അടക്കാനാവുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

മാധ്യമങ്ങൾ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് കോടതി ഒന്നും പറയുന്നില്ല. എന്നാൽ പരിഗണനയിലിരിക്കുന്ന (സബ് ജൂഡിസ്) ആയ കേസുകളെക്കുറിച്ച് പൊതു അഭിപ്രായപ്രകടനം നടത്തുന്നതിൽ നിന്ന് അഭിഭാഷകർ വിട്ടു നിൽക്കണം. 

ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസിൽ നോട്ടിസ് അയക്കാൻ ഉത്തരവിട്ട് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് നവീൻ സിൻഹ എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു.

അറ്റോർണി ജനറൽ കെ. കെ. വേണുഗോപാലും കേന്ദ്രസർക്കാരുമാണ് പ്രശാന്ത് ഭൂഷണെതിരേ ഹർജി നൽകിയത്. സിബിഐ താൽക്കാലിക ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമിക്കുന്നതിന് ഉന്നതതല സിലക്‌ഷൻ സമിതിയുടെ അനുമതി ഉണ്ടായിരുന്നുവെന്ന് വേണുഗോപാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തതാണ് ഹർജിക്ക് ആധാരം. 

കോടതിയിൽ ഹാജരായിരുന്ന പ്രശാന്ത് ഭൂഷൺ നോട്ടിസ് കൈപ്പറ്റുന്നതായും മറുപടി ഫയൽ ചെയ്യുമെന്നും ബോധിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com