sections
MORE

നായിഡു ‘ലോകേഷിന്റെ അച്ഛൻ’ ; മോദി ‘യശോദയുടെ ഭർത്താവ് ’

HIGHLIGHTS
  • ആന്ധ്രയിൽ മോദി– ചന്ദ്രബാബു നായിഡു വാക്പോര്
Narendra Modi, Chandrababu Naidu
SHARE

അമരാവതി∙ തന്നെ ‘ലോകേഷിന്റെ അച്ഛൻ’ എന്നു ഗുണ്ടൂരിലെ ബിജെപി റാലിയിൽ‌ സംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതേനാണയത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മറുപടി – ‘മോദീ, നിങ്ങൾ‌ ഭാര്യ യശോദ ബെന്നിനെ ഉപേക്ഷിച്ചു. കുടുംബത്തെക്കുറിച്ചു നിങ്ങൾക്ക് എന്തെങ്കിലും ബഹുമാനമുണ്ടോ?’ വിജയവാഡയിൽ പൊതുയോഗത്തിലായിരുന്നു നായിഡുവിന്റെ പരാമർശം. പ്രധാനമന്ത്രിയെപ്പോലെയല്ല, താൻ കുടുംബത്തെ സ്നേഹിക്കുകയും കുടുംബം എന്ന വ്യവസ്ഥിതിയെ ബഹുമാനിക്കുകയും ചെയ്യുന്നവനാണെന്നു നായിഡു ചൂണ്ടിക്കാട്ടി. 

നേരത്തേ ഗുണ്ടൂരിലെ ബിജെപി റാലിയിൽ‌ പ്രസംഗിക്കവേ സംസ്ഥാനത്തെ ടിഡിപി ഭരണം ‘അച്ഛൻ‌–മകൻ സർക്കാരാണെന്ന്’ മോദി ആക്ഷേപിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം നായിഡുവിനെ ‘എൻ. ലോകേഷിന്റെ അച്ഛൻ’ എന്നു വിളിച്ചത്. ‘ആന്ധ്രയിൽ സൂര്യോദയമാണു നായിഡു വാഗ്ദാനം ചെയ്തിരിക്കുന്നത്, എന്നാൽ ഫലത്തിൽ അതു മകൻ ലോകേഷിന്റെ  ഉദയമാണ്’– മോദി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA