sections

manoramaonline

MORE

തൃണമൂൽ എംഎൽഎയുടെ കൊലപാതകം: മുൻ കേന്ദ്രമന്ത്രി പ്രതി

HIGHLIGHTS
  • തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന മുകുൾ റോയ് ഉൾപ്പെടെ 4 പ്രതികൾ
Mukul Roy
മുകുൾ റോയ്
SHARE

കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസ് എംഎൽ‍എ സത്യജിത് ബിശ്വാസി(41)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ബിജെപി നേതാവ് മുകുൾ റോയ് ഉൾപ്പെടെ 4 പേരുടെ പേരു പരാമർശിച്ച് പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് (എഫ്ഐആർ). കൊലപാതകക്കുറ്റം ആരോപിക്കുന്നതു രാഷ്ട്രീയപ്രേരിതമാണെന്നു കുറ്റപ്പെടുത്തിയ റോയ്, തൃണമൂൽ പാർട്ടിക്കുള്ളിലെ ചേരിപ്പോരാണ് എംഎൽഎയുടെ ജീവനെടുത്തതെന്ന് അവകാശപ്പെട്ടു. 

മുൻ കേന്ദ്രമന്ത്രിയായിരുന്ന മുകുൾ റോയ്, മമത ബാനർജിയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്നു കഴിഞ്ഞ വർഷമാണു ബിജെപിയിൽ ചേർന്നത്. എംഎൽഎയും മന്ത്രിയും പങ്കെടുത്ത ചടങ്ങിനു മതിയായ സുരക്ഷ ഉറപ്പാക്കാഞ്ഞതിനു ഹംസ്ഖലി പൊലീസ് സ്റ്റേഷൻ മേധാവിയെയും ബിശ്വാസിന്റെ സ്വകാര്യ സുരക്ഷാഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തു. രണ്ടുപേർ അറസ്റ്റിലായി. മൂന്നു പേരെ തടവിൽ പാർപ്പിച്ചിരിക്കുന്നു. വെടിവയ്ക്കാനുപയോഗിച്ച നാടൻ തോക്ക് കണ്ടെടുത്തു. 

നാദിയ ജില്ലയിലെ ഫുൽബാരിയിൽ ശനി രാത്രി സരസ്വതീപൂജാച്ചടങ്ങിനു ശേഷം വേദിവിടുമ്പോഴായിരുന്നു ബിശ്വാസി‌നു വെടിയേറ്റത്. എംഎൽഎയുടെ അടുത്തെത്തിയ അക്രമികൾ പിന്നിൽനിന്നു വെടിവയ്ക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിട്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. 

അക്രമികൾ ബംഗ്ലദേശിലേക്കു കടക്കാതിരിക്കാനായി പൊലീസ് തിരച്ചിൽ ശക്തമാക്കി. മതുവ സമുദായ നേതാവായിരുന്നു ബിശ്വാസ്. ആ സമുദായക്കാരെയും ഹിന്ദുക്കളെയും ഭിന്നിപ്പിക്കാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമാണു കൊലപാതകമെന്ന് തൃണമൂൽ ജനറൽ സെക്രട്ടറി പാർഥ ചാറ്റർജി ആരോപിച്ചു. പങ്കു നിഷേധിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA