ADVERTISEMENT

അലഹാബാദ് ∙ തണുപ്പിന്റെ സൂചിക്കുത്തുകളെ വകവയ്ക്കാതെ, വസന്തപഞ്ചമി ദിനമായ ഇന്നലെ കുംഭമേളയിൽ പുണ്യസ്നാനത്തിന് എത്തിയത് 1.25 കോടി ഭക്തർ. ഗംഗ, യമുന, പുരാണപ്രസിദ്ധമായ സരസ്വതി നദികളുടെ സംഗമസ്ഥാനത്ത് ഇന്നലെ സൂര്യോദയത്തിനു മുൻപായി 50 ലക്ഷത്തോളം പേർ സ്നാനം നടത്തിയതായി ഭാരവാഹികൾ അവകാശപ്പെട്ടു. ശീതക്കാറ്റ് വീശുന്ന പുലർച്ചെ രണ്ടിനു മുൻപു തന്നെ സ്നാനഘട്ടങ്ങളിൽ ഭക്തർ എത്തുന്നുണ്ടായിരുന്നു. 

മകരസംക്രമ ദിനമായ ജനുവരി 15 മുതൽ മഹാശിവരാത്രി ദിനമായ മാർച്ച് 4 വരെയാണു കുംഭമേള. ആദ്യ ദിനം മുതൽ ഇന്നലെ വരെ 15 കോടിയോളം ആളുകൾ ഇവിടെ എത്തിയെന്ന് ഭാരവാഹികൾ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com