ADVERTISEMENT

ന്യൂഡൽഹി∙ കാർഷിക പ്രതിസന്ധിയെക്കുറിച്ചു മനോരമ പ്രസിദ്ധീകരിച്ച ‘ദുരിതം വിളയുമ്പോൾ’ എന്ന പരമ്പരയിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാജസ്ഥാൻ സർക്കാർ അന്വേഷണം നടത്തും. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി നടത്തിയ കൂടിക്കാഴ്ചയിൽ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണു കർഷകരുടെ പണം പ്രമുഖ ബാങ്കുകൾ അപഹരിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്. 

നിരക്ഷര കർഷകരുടെ വായ്പയും നിക്ഷേപവും അവരറിയാതെ ജീവൻരക്ഷാ ഇൻഷുറൻസായി രൂപാന്തരപ്പെടുത്തിയാണു ബാങ്കുകൾ വഞ്ചന നടത്തുന്നത്. ബാങ്ക് ജോലി രാജിവച്ചു കർഷകർക്കു വേണ്ടി പ്രവർത്തിക്കുന്ന നിതിൻ ബാൽചന്ദാനി ശേഖരിച്ച തെളിവുകളും മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com