sections

manoramaonline

MORE

ബംഗാളിൽ കോൺഗ്രസ് ധാരണ: ഇടതു മുന്നണി യോഗം ഉടൻ

Congress-CPM
SHARE

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കുന്നതു ചർച്ച ചെയ്യാൻ ഉടനെ ഇടതു മുന്നണി യോഗം ചേരുമെന്ന് ഇടതുവൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ദിവസം യോഗം ചേരാൻ ആലോചിച്ചെങ്കിലും പാർട്ടികൾക്കുള്ളിലെ ചർച്ചകൾ പൂർത്തിയായില്ലെന്നാണു സൂചന. ഇടതുപക്ഷത്തെ 17 പാർട്ടികൾ യോഗം ചേർന്നെങ്കിലും ചിട്ടി തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണു ചർച്ച ചെയ്തത്. കോൺഗ്രസുമായുള്ള ധാരണ സിപിഎമ്മും സിപിഐയും ഫോർവേഡ് ബ്ളോക്കും ആർഎസ്പിയുമാണു ചർച്ച ചെയ്യേണ്ടത്. ഈയാഴ്ചതന്നെ യോഗം ചേരുമെന്നാണ് അറിയുന്നത്.

കോൺഗ്രസുമായി ധാരണ വേണ്ടെന്നും ഇടതുപാർട്ടികൾ ഒരുമിച്ചുനിന്നാൽ മതിയെന്നും നേരത്തെ ഫോർവേഡ് ബ്ളോക്കും ആർഎസ്പിയും നിലപാടെടുത്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സിപിഎം ഏകപക്ഷീയമായി ധാരണയുണ്ടാക്കിയത് ഇടതുമുന്നണിയിൽ വിമർശനത്തിനു വഴിവച്ചു. മറ്റു 3 കക്ഷികളും പിന്നീട് സിപിഎമ്മിന്റെ സമ്മർദത്തിനു വഴങ്ങി.

ഏതാനും സീറ്റുകൾ കോൺഗ്രസിനു വിട്ടുകൊടുക്കാൻ എല്ലാ കക്ഷികളും തയാറായെങ്കിലും ഏറ്റവും കുറവു നഷ്ടമുണ്ടായത് സിപിഎമ്മിനെന്നാണ് മറ്റു കക്ഷികൾ വിലയിരുത്തിയത്. സിപിഎമ്മിന്റെ നിലവിലെ ലോക്സഭാ സീറ്റുകളായ മുർഷിദാബാദും റായ്ഗഞ്ചും സംരക്ഷിക്കുകയെന്നതാണ് കോൺഗ്രസുമായുള്ള ധാരണയിലൂടെ പ്രതീക്ഷിക്കുന്ന പ്രധാന പ്രയോജനമെന്ന വിലയിരുത്തലും ഈ കക്ഷികൾക്കുണ്ട്.

എന്നാൽ, കഴിഞ്ഞകാല സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തലുകളെന്നും ഇപ്പോൾ ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും ചെറുക്കുകയെന്ന ലക്ഷ്യം മാത്രമാണ് തങ്ങളുടെ മുന്നിലുള്ളതെന്നുമാണ് സിപിഎം നേതാക്കൾ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA