ന്യൂഡൽഹി ∙ ഗുജറാത്ത് വർഗീയ കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി നൽകിയ ഹർജി സുപ്രീം കോടതി ജൂലൈയിൽ പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
സാക്കിയയുടെ ഭർത്താവും മുൻ എംപിയുമായ എഹ്സാൻ ജാഫ്രിയുൾപ്പെടെ 68 േപരാണ് 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ കൊലചെയ്യപ്പെട്ടത്.
കലാപത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ട് കീഴ്ക്കോടതി അംഗീകരിച്ചിരുന്നു. ഈ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സാക്കിയയുടെ ഹർജി.
മോദിയുൾപ്പെടെ 63 പേർക്കെതിരെ നടപടിക്കാവശ്യമായ തെളിവില്ലെന്നാണ് എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കിയത്.