ADVERTISEMENT

ന്യൂഡൽഹി∙ പ്രവാസികളായ പുരുഷന്മാർ വിവാഹം 30 ദിവസത്തിനകം റജിസ്റ്റർ ചെയ്യണമെന്നു വ്യവസ്ഥയുള്ള ബിൽ രാജ്യസഭയിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അവതരിപ്പിച്ചു. വിവാഹം റജിസ്റ്റർ െചയ്യാത്തവരുടെ പാസ്പോർട്ട് പിടിച്ചെടുക്കാനും വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ സമൻസ് നൽകി കോടതി നടപടി സ്വീകരിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. 

പാർലമെന്റ് സമ്മേളനം നാളെ അവസാനിക്കും. ഇപ്പോൾ പാസ്സായില്ലെങ്കിലും രാജ്യസഭയിലാണ് ആദ്യം അവതരിപ്പിച്ചത് എന്നതിനാൽ ബിൽ നിലനിൽക്കും. പ്രവാസി ഇന്ത്യക്കാരായ പുരുഷന്മാർ ഇന്ത്യക്കാരിയെയോ പ്രവാസിയായ ഇന്ത്യക്കാരിയെയോ വിവാഹം ചെയ്താൽ ബില്ലിലെ വ്യവസ്ഥകൾ ബാധകമാവും. ഇന്ത്യക്കാർ തമ്മിൽ വിദേശത്തു നടത്തുന്ന വിവാഹവും വിദേശ വിവാഹ നിയമപ്രകാരം ചുതലപ്പെടുത്തിയിട്ടുള്ള വിവാഹ ഓഫിസർ മുൻപാകെ 30 ദിവസത്തിനകം റജിസ്റ്റർ  െചയ്യണം.

പ്രവാസി ഇന്ത്യക്കാർ ഉൾപ്പെട്ട വിവാഹത്തട്ടിപ്പുകൾ സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ച സാഹചര്യത്തിലാണു റജിസ്ട്രേഷൻ കർശനമാക്കാൻ തീരുമാനിച്ചതെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com