ADVERTISEMENT

കുരുക്ഷേത്ര (ഹരിയാന) ∙ ചുമരുകളിൽ മനോഹരമായി ചിത്രപ്പണികൾ ചെയ്ത ഇന്ത്യയിലെ ശുചിമുറികൾ കാണാൻ വിദേശികൾ വരുന്ന കാലമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുരുക്ഷേത്രയിൽ ‘സ്വച്ഛ് ശക്തി’ പുരസ്കാരസമർപ്പണത്തിന്റെ ഭാഗമായി നടത്തിയ പ്രദർശനം കഴിഞ്ഞ ദിവസം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ശുചിമുറി ഉപയോഗം പ്രോത്സാഹിപ്പിക്കാനായി, അവയുടെ ചുമരുകൾ ഭംഗിയാക്കിയവർക്കാണ് പുരസ്കാരം നൽകിയത്. ഒരു മാസം കൊണ്ട് 1.25 കോടി പെയിന്റിങ്ങുകളാണ് ശുചിമുറികളുടെ ചുമരിൽ ചെയ്തത്.

‘യൂറോപ്പിൽ വീടിന്റെ മതിലുകളിൽ അലങ്കാരപ്പണി ചെയ്യുന്നതു കാണാൻ വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലമുണ്ട്. അതുപോലെ നമ്മുടെ ശുചിമുറികൾ കാണാനും ഗ്രാമങ്ങളിലേക്ക് ആളുകൾ വരും’ – മോദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com