ADVERTISEMENT

വാഷിങ്ടൻ ∙ കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തിയും പാക്കിസ്ഥാനു ശക്തമായ മുന്നയറിപ്പു നൽകിയും യുഎസ്. അത്യന്തം നീചമായ ഭീകരാക്രമണത്ത അതിശക്തമായ ഭാഷയിൽ അപലപിച്ചാണു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സിന്റെ പ്രസ്താവന. ഭീകരർക്കു പിന്തുണയും അഭയവും നൽകുന്നത് പാക്കിസ്ഥാൻ അടിയന്തരമായി അവസാനിപ്പിക്കണം.

പാക്ക് മണ്ണിൽ പ്രവർത്തിക്കുന്ന ഈ ഭീകരസംഘടനകളുടെ ഏക ലക്ഷ്യം മേഖലയിലെമ്പാടും അക്രമവും അശാന്തിയും ഭയവും വിതയ്ക്കുകയാണ്. ഇന്ത്യയുമായി കൈകോർത്ത് ഭീകരവരുദ്ധ പോരാട്ടങ്ങൾ ഇനിയും ശക്തമാക്കേണ്ടതിന്റെ ആവശ്യം വീണ്ടും ബോധ്യപ്പെടുത്തുന്ന സംഭവമാണു കശ്മീരിലുണ്ടായത് – സാൻഡേഴ്സ പറഞ്ഞു.

സ്റ്റേറ്റ് ഡിപാർട്മെന്റ് ഉപവക്താവ് റോബർട്ട് പലാ‍ഡിനോയും ഭീകരാക്രമണത്തെ അപലപിച്ചു. മലയാളി ബന്ധമുള്ള പ്രമീള ജയ്‌പാൽ, തുൾസി ഗബാർഡ്, ചക് ഷുമർ, തുടങ്ങിയവരുൾപ്പെടെ യുഎസ് കോ‍ൺഗ്രസിലെ ഇരുപാർട്ടികളിലും പെട്ട അൻപതോളം അംഗങ്ങളും ഭീകരാക്രമണത്തെ അപലപിച്ചു പാക്കിസ്ഥാനെതിരെ രംഗത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com