ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ പരിഷ്കരിക്കുമ്പോൾ അതേ നിരക്ക് നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്കു ബാധ്യതയില്ലെന്ന് സുപ്രീം കോടതി വിധിച്ചു. സംസ്ഥാനത്തിന് അതിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തീരുമാനമെടുക്കാമെന്ന് ജഡ്ജിമാരായ ആർ. ഭാനുമതി, ഇന്ദിര ബാനർജി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

തമിഴ്നാട്ടിലെ വൈദ്യുതി ബോർഡ് ജീവനക്കാർക്കുള്ള ഡിഎ വർധന വൈകി നടപ്പാക്കിയതു തെറ്റെന്നു വിലയിരുത്തി മദ്രാസ് ഹൈക്കോടതി നൽകിയ വിധി സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന വൈദ്യുതി ബോർഡാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com