ADVERTISEMENT

ന്യൂഡൽഹി∙ രാജ്യമെങ്ങും കുറഞ്ഞ കൂലി ഇരട്ടിയാക്കാൻ വിദഗ്ധസമിതി ശുപാർശ. രാജ്യമാകെ കുറഞ്ഞ കൂലി 375 രൂപയാക്കി നിജപ്പെടുത്തുകയോ വ്യത്യസ്ത മേഖലകളിൽ 342 മുതൽ 447 വരെ 5 സ്ലാബുകൾ നടപ്പാക്കുകയോ ചെയ്യണമെന്നാണ് കേന്ദ്രസർക്കാർ നിയമിച്ച സമിതിയുടെ നിർദേശം. 

സമീകൃതാഹാരത്തിനു പുറമേ വസ്ത്രം, വിനോദം, യാത്ര, വീട്ടു വാടക, വിദ്യാഭ്യാസം, വൈദ്യസഹായം, പാദരക്ഷ തുടങ്ങിയവയും അവശ്യ ജീവിതഘടകങ്ങളായി പരിഗണിച്ചാണു കുറഞ്ഞ കൂലി നിശ്ചയിച്ചത്. 6 മാസം കൂടുമ്പോൾ പരിഷ്കരിക്കണമെന്നും ശുപാർശയുണ്ട്. നിലവിൽ 176 രൂപയാണ് ദേശീയ മിനിമം കൂലി.

വി.വി. ഗിരി നാഷനൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ട് ഫെലോ അനൂപ് സത്പതി അധ്യക്ഷനായ സമിതിയുടേതാണു ശുപാർശ. പൊതുജന അഭിപ്രായങ്ങളും നിർദേശങ്ങളുമറിയാൻ ഇതു തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കേരളത്തിൽ കുറഞ്ഞ കൂലി 414 രൂപ

∙ രാജ്യത്തെ 5 മേഖലകളായി തിരിച്ചാണു സ്ലാബ് നിർണയിച്ചത്. കേരളം ഉൾപ്പെട്ട മൂന്നാം മേഖലയിൽ 414 രൂപയാണു കൂലി. ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളും ഈ മേഖലയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com