ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിൽ കോൺഗ്രസ് – ഡിഎംകെ ലോക്സഭാ സീറ്റ് ധാരണയായി; കോൺഗ്രസ് 9 സീറ്റിൽ മൽസരിക്കും. പുതുച്ചേരിയിലെ ഏകസീറ്റും കോൺഗ്രസിന്. ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനുമായി എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവർ നടത്തിയ ചർച്ചയ്ക്കു ശേഷമായിരുന്നു പ്രഖ്യാപനം. 39 ലോക്സഭാ സീറ്റുകളാണു തമിഴ്നാട്ടിൽ.

സഖ്യത്തിലെ എംഡിഎംകെ, വിസികെ, ഇടതു പാർട്ടികൾ, മനിതനേയ മക്കൾ കക്ഷി തുടങ്ങിയവയുമായി ഡിഎംകെ ഇന്നു മുതൽ ചർച്ച നടത്തും. ഇതു കൂടി പൂർത്തിയായ ശേഷമായിരിക്കും ഏതെല്ലാം സീറ്റുകളെന്നതിൽ അന്തിമ തീരുമാനം.

അണ്ണാഡിഎംകെയുടെ നേതൃത്വത്തിൽ ബിജെപി, പിഎംകെ കക്ഷികളുൾപ്പെടുന്ന സഖ്യം കഴിഞ്ഞ ദിവസം നിലവിൽ വന്നിരുന്നു. അതേസമയം, നടൻ വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെയെ മുന്നണിയിലെത്തിക്കാൻ അണ്ണാഡിഎംകെ നേതാക്കൾ ഇന്നലെ നടത്തിയ ചർച്ചകൾ ഫലം കണ്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com