ADVERTISEMENT

ന്യൂഡൽഹി ∙ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എം.ജെ. അക്ബർ നൽകിയ അപകീർത്തിക്കേസിൽ മാധ്യമപ്രവർത്തക പ്രിയാ രമണിക്കു ജാമ്യം ലഭിച്ചു.അക്ബറിന്റെ വാദം അംഗീകരിച്ച് ഇന്നലെ കോടതിയിൽ ഹാജരാകണമെന്നു പ്രിയാ രമണിക്കു കോടതി നിർദേശം നൽകിയിരുന്നു. 

അപകീർത്തിക്കേസ് ജാമ്യം ലഭിക്കാവുന്ന കേസാണെന്നു പ്രിയാ രമണിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക റെബേക്ക ജോൺ വാദിച്ചു. തുടർന്നാണു ജാമ്യം അനുവദിച്ച് അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേറ്റ് സമർ വിശാൽ ഉത്തരവിട്ടത്. കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയാ രമണി കോടതിയിൽ അപേക്ഷ നൽകി. 

മാധ്യമരംഗത്ത് ഒപ്പം പ്രവർത്തിക്കുന്നതിനിടെ അക്ബർ ലൈംഗികമായി പീഡിപ്പിച്ചെന്നാണു പ്രിയാ രമണി ആരോപിച്ചത്.തുടർന്നു കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച അക്ബർ അപകീർത്തിക്കേസ് നൽകുകയായിരുന്നു.

English Summary: Journalist Priya Ramani gets bail in defamation case by M J Akbar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com