ADVERTISEMENT

∙ പുൽവാമ ഭീകരാക്രമണത്തിന്റെ 12–ാം ദിനം തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളിൽ വ്യോമസേനയുടെ പ്രത്യാക്രമണം

∙ പാക്ക് വ്യോമാതിർത്തി കടന്ന് ഇന്ത്യയുടെ 12 മിറാഷ് 2000 യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ വധിച്ചത് ഏകദേശം 350 ഭീകരരെ. തകർത്തത് വൻ ഭീകരകേന്ദ്രം.

∙ ഇന്നലെ പുലർച്ചെ 3.45 മുതൽ 4.04 വരെ പാക്ക് അധിനിവേശ കശ്മീരും പിന്നിട്ട് പാക് അതിർത്തിക്കുള്ളിൽ ഇന്ത്യൻ വേട്ട.

∙ പ്രയോഗിച്ചത് സൂക്ഷ്മ ആക്രമണം നടത്തുന്ന ലേസർ നിയന്ത്രിത ബോംബുകൾ.

∙ പാക്ക് റഡാറുകളെ വഴിതെറ്റിക്കാൻ 2 വിമാനങ്ങൾ വ്യത്യസ്ത ദിശകളിൽ പറന്നു. ‌

jem-attack2-JPG

∙ വധിച്ചവരിൽ ജയ്ഷ്, ലഷ്കറെ തയിബ, ഹിസ്ബുൽ മുജാഹിദീൻ ഭീകരരും പരിശീലകരും.

∙ ആക്രമണ വിവരം ആദ്യം പുറത്തുവിട്ടത് പാക്ക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പുലർച്ചെ ട്വിറ്ററിലൂടെ.

∙ പാക്ക് അതിർത്തി കടന്ന് ഇന്ത്യൻ വ്യോമാക്രമണം 1971 നു ശേഷം ആദ്യം.

∙ വ്യോമാക്രമണത്തിനു തൊട്ടുപിന്നാലെ ഗുജറാത്തിലെ കച്ചിൽ അതിർത്തി ലംഘിച്ച പാക്ക് ഡ്രോൺ ഇന്ത്യൻ കരസേന വെടിവച്ചിട്ടു.

∙ രാത്രി നിയന്ത്രണരേഖയിൽ പാക്ക് വെടിവയ്പ്, തിരിച്ചടിച്ച് ഇന്ത്യ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com